ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ കൊയ്രാള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് മനീഷ. തന്റെ തിരിച്ചു വരവ് കാണിക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം ഇതേ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.
മൂക്കിലൂടെ ട്യൂബിട്ട് ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഒരു ചിത്രവും, മഞ്ഞുമൂടിയ മലനിരകള്‍ക്ക് മുകളില്‍ നില്ക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് മനീഷ പങ്കുവെച്ചത്. കാന്‍സറിനെ തോല്‍പ്പിച്ചെത്തിയ മനീഷ നേരത്തെ 'കാന്‍സര്‍ എങ്ങനെ എനിക്കൊരു പുതിയ ജീവിതം തന്നു' എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കിയിരുന്നു. യുഎസില്‍ ലഭിച്ച കാന്‍സര്‍ ചികിത്സയെ കുറിച്ചും, പരിചരിച്ച ഡോക്ടര്‍മാരെ കുറിച്ചും തിരികെ സുഖം പ്രാപിച്ച് വീട്ടിലെത്തിയതിനെ കുറിച്ചുമൊക്കെയായിരുന്നു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

ഒരു സമ്മാനമായാണ് കാന്‍സര്‍ തന്റെ ജീവിതത്തിലേക്ക് വന്നതെന്നും അസുഖം പിടിപെട്ടതിന് ശേഷം ലക്ഷ്യം ഉറച്ചുവെന്നും മനസ് തെളിഞ്ഞുവെന്നും മനീഷ തന്റെ കുറിപ്പിലൂടെ എഴുതുന്നു. കടുത്ത ദേഷ്യക്കാരിയായ താന്‍ ശാന്തസ്വഭാവമുള്ളവളായി മാറി. ജീവിതം നിങ്ങള്‍ക്കൊരു രണ്ടാം ജന്മം വച്ച് നീട്ടുമ്പോള്‍ നന്ദിയുള്ളവരായിരിക്കണമെന്നും മനീഷ പറയുന്നു. ഡിയര്‍ മായയിലൂടെയാണ് മനീഷ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

Comments