
താന്‍ മരിക്കുന്നത് വരെ കണ്ട് കൊണ്ടിരിക്കാന് മകളുടെ മൃതദേഹം പിതാവ് മമ്മിയാക്കി സൂക്ഷിച്ചു. മരിച്ചിട്ട് നൂറ് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും മൃതദേഹം കേടുപാടുകളില്ലാതിരിക്കുകയാണ്. 1918 ഡിസംബര്‍ 13നാണ് ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ റൊസാലിയ എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ രണ്ടുവയസ് തികയുന്നതിന് മുന്‍പ് രോഗം ബാധിച്ച് കുഞ്ഞ് മരിച്ചു.
കുഞ്ഞിനെ എന്നും കണ്ടോണ്ട് ഇരിക്കാനായി റൊസാലിയയുടെ പിതാവ് മാരിയോ ലൊംബാര്‍ഡോ മൃതദേഹം എംബാം ചെയ്ത് വയ്ക്കാനുള്ള നടപടികള്‍ ചെയ്തു. പ്രത്യേക രാസക്കൂട്ടുകള്‍ ഉപയോഗിച്ച് ആല്‍ഫ്രെഡോ സലാഫിയ എന്നയാളാണ് റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. കുഞ്ഞിന്റെ മൃതദേഹത്തെ 'സ്ലീപ്പിംഗ് ബ്യൂട്ടി' എന്നാണ് വിളിക്കുന്നത്. ഇടയ്ക്ക് റൊസാലിയയുടെ മൃതദേഹം കണ്ണു തുറന്നു എന്ന തരത്തില്‍ ഒരു വിഡിയോ പ്രചരിച്ചിരുന്നു.
എന്നാല്‍ പ്രകാശം റൊസാലിയയുടെ കണ്ണുകളില്‍ പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്നാണ് അധികൃതര്‍ ഇതേ കുറിച്ച് അന്ന് വിശദീകരിച്ചത്. ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മിയാണ് ഇതെന്നാണ് പറയുന്നത്. സിസിലിയിലെ കപ്പൂച്ചിന്‍ കാറ്റാകോംബ്സ് ഒഫ് പലേര്‍മോയിലാണ് റൊസാലിയയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്.






