
ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വീണ്ടും ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോ്ഹലി റാങ്കിങ്ങിന്റെ തലപ്പത്ത് തിരിച്ചെത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് കോഹ്ലിക്ക് ഒന്നാം റാങ്കിലേക്ക് തിരികെ വരാന്‍ കരുത്തായത്.
928 പോയിന്റുമായാണ് കോഹ്ലി ഒന്നാം റാങ്കില്‍ എത്തിയത്. 923 പോയിന്റുമായാണ് സ്മിത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ഒന്നാം റാങ്കിങ്ങിലേക്ക് കോഹ്ലി തിരിച്ചെത്തിയത്. നിലവില്‍ ഏകദിനത്തിലും ഒന്നാം റാങ്കുകാരനാണ് കോഹ്ലി.
അഡ്ലെയ്ഡ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി തിളങ്ങിയ വാര്‍ണര്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ രണ്ടു ടെസ്റ്റിലും സെഞ്ചുറി ണേടിയ മാര്‍നസ് ലബുഷെയ്ന് ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് മൂന്നാം സ്ഥാനവും ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനവും നിലനിര്‍ത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ, വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ആദ്യ മൂന്നു റാങ്കിങ്ങില്‍ തുടരുകയാണ്. ജസ്പ്രീത് ബൂംമ്ര ആറാം സ്ഥാനത്തും ആര് അശ്വിന് ഒമ്പാതാമതും മുഹമ്മദ് ഷമി 10-ാം സ്ഥാനത്തുമാണ്.






