മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ന് വിശദമായ പരിശോധന നടത്തും. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്തെ കുന്നിന്റെ സുരക്ഷയും വിദഗ്ധസംഘം പരിശോധിക്കും.
ഇടയ്ക്കിടെ മണ്ണ് ഇടിഞ്ഞുവീഴുന്നതിനാൽ സംസ്ഥാന പാതയിലെ ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ താമസക്കാരെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തുടർച്ചയായ മഴ മാറിയാൽ മാത്രമേ റോഡിൽ അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റോഡിലെ മണ്ണ് എത്രയും വേഗം നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭ ചെയർപേഴ്സൺ റിനിഷ റഫീഖ് അറിയിച്ചു. വാഹനഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തിൽ ജില്ലാ കലക്ടറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അന്തിമ തീരുമാനം കൈക്കൊള്ളും.
ഇന്നലെ രാവിലെ എട്ടോടെയാണ് സമീപത്തെ കുന്ന് ഇടിഞ്ഞ് സംസ്ഥാന പാതയിലേക്ക് മണ്ണ് പതിച്ചത്. മണ്ണ് നീക്കുന്നതിനിടെയാണ് കുന്ന് വീണ്ടും ഇടിഞ്ഞത്.

Comments