
നടി കല്പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക് നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന കിസ്സ എന്ന ചിത്രത്തിലാണ് ശ്രീമയി നായികയായി എത്തുന്നത്. അനാര്‍ക്കലി, മരയ്ക്കാര്‍, ഹരികൃഷ്ണന്, സുധീഷ്, ഇര്‍ഷാദ്, മേഘ എന്നിവരാണ് കിസ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
മിറക്കിള്‍ മൂവി മേക്കേര്‍സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു രവി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് സിനു സിദ്ധാര്‍ത്ഥ് ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്മ്യൂസിക് സംഗീതം പകരുന്നു.
തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പ്രൊഡക്ഷന്‍- കണ്ട്രോളര്- വിനോദ് പറവൂര്‍, കല എം കോയ, മേക്കപ്പ് മാനേജ് അങ്കമാലി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യ കല ജിസ്സണ്‍ പോള്‍, എഡിറ്റര്‍ ജോണ്‍ കുട്ടി.






