
'ആയുധ എഴുത്തിന് ' ശേഷം തൃഷയയും മണി രത്നവും വീണ്ടും ഒന്നിക്കുന്നു. മണിരത്നത്തിനോപ്പമുളള തൃഷയുടെ രണ്ടാമത്തെ ചിത്രമാണിത്. 'പൊന്നിയന്‍ സെല്വന് ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തൃഷ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
നേരത്തെ അമിതാഭ് ബച്ചന് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണ്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കാസ്റ്റിനെയും ക്രൂവിനെയും ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും
ചിത്രത്തില്‍ മലയാളി താരം ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൃഷ ഇപ്പോള്‍ രങ്കി എന്ന ചിത്രത്തിന്റെ ഷൂറ്റിങുമായി ഉസ്ബാക്കിസ്ഥാനില് തിരക്കിലാണ്.






