
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ മോഹന്‍ലാലിന്റെ ഇനി ഒരിക്കലും നടക്കാന്‍ സാധിക്കാത്ത ഒരു ആഗ്രഹത്തെ കുറിച്ച് പറയുകയാണ് നടിയും സുഹൃത്തുമായ മേനക സുരേഷ്. ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മോഹന്‍ലാലും കൂട്ടുകാരും എന്ന പരിപാടിയിലാണ് മേനക മോഹന്‍ലാലിന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്.
ശ്രീദേവിയോടൊപ്പം അഭിനയിക്കണമെന്നതായിരുന്നു മോഹന്‍ലാലിന്റെ ആ ആഗ്രഹമെന്നും ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന് തന്റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി. മോഹന്‍ലാല്‍ ആരാധകര്‍ക്ക് വളരെ കൗതുകമായിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍.






