
ആര്.ജെ, അവതാരകന്, നടന് എന്നീ മേഖലയില് തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് മിഥുന് രമേശ്. ഒരു ജനപ്രിയ അവതാരകനാണ് മിഥുന്. താരം നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം'. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില് താനും ഭാര്യ ലക്ഷ്മിയും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചും പ്രണയത്തെ കുറിച്ചുമാണ് മിഥുന് ഇപ്പോള് മനസ് തുറക്കുന്നത്.
'' ദുബായില് വച്ചാണ് ലക്ഷ്മിയെ ആദ്യം കാണുന്നത്. ഞാന് ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് കിട്ടി നില്ക്കുന്ന സമയത്താണ് ഞങ്ങള് പരിചയപ്പെട്ടത്. നമ്മളെ സപ്പോര്ട്ട് ചെയ്യുന്ന, നമുക്ക് കലയോടുള്ള താല്പര്യം മനസിലാക്കുന്ന ആള് എന്ന രീതിയിലാണ് ലക്ഷ്മിയെ കണ്ടത്. അങ്ങനെയാണ് പ്രണയത്തിലായത്. വീട്ടില് പറഞ്ഞപ്പോഴും എതിര്പ്പുണ്ടായില്ല. എല്ലാക്കാര്യങ്ങളിലും വലിയ പിന്തുണ നല്കുന്നത് ലക്ഷ്മിയാണ്.
ലഭിക്കുന്ന ഏറ്റവും മോശം കമന്റുകള് തടിയുടെ പേരിലാണ്. വേറെ ഒന്നും കിട്ടുന്നില്ലല്ലോ എന്നതാണ് ആശ്വാസം. ഭക്ഷണം നന്നായി കഴിക്കും. ഒപ്പം ജിമ്മില് പോകും. സുഖമില്ലാതെ ആകുന്ന കാലം വരെ ജീവിതം ആസ്വദിക്കാനാണ് തീരുമാനം. ചില കമന്റുകള് കാണുമ്പോള് തോന്നും ലേശം തടി കുറയ്ക്കാം എന്ന്. അപ്പോള് 2 ദിവസമൊക്കെ പട്ടിണി കിടക്കും. മൂന്നാമത്തെ ദിവസം തീരും. തടി കുറച്ചാല് രസമില്ലെന്ന് ചില ആളുകള് പറയും. ഇതു വരെ തടി കുറച്ചിട്ടില്ല'' - മിഥുന് പറയുന്നു.







Comments