
മുംബൈ : റിസര്‍വ് ബാങ്കിന്റെ സുപ്രധാന പണനയ അവലോകന യോഗം തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തെ രണ്ടാംപാദ വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തിലേയ്ക്ക് താഴ്ന്നതിനാല്‍ പലിശ നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചേക്കുമെന്നാണ് സൂചന.
മൂന്ന് ദിവസം നീണ്ടു നിന്ന യോഗം ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. ജി.ഡി.പിയില്‍ ഇടിവുണ്ടായതോടെ റിപ്പോ നിരക്കുകള്‍ കുറച്ച് വിപണിയില്‍ പണലഭ്യത ഉയര്‍ത്താനാകും ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്റെ ശ്രമം. അങ്ങനെ വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേക്കും.
രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ ലഭ്യത ഉയര്‍ത്തുക ലക്ഷയമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.






