
മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. അടിസ്ഥാന പലിശ നിരക്കില്‍ പണനയ കമ്മറ്റി മാറ്റം വരുത്തിയിട്ടില്ല.
എതിര് ശബ്ദങ്ങളില്ലാതെയാണ് പണനയ അവലോകന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
ജിഡിപി നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനമായി കുറയുമെന്നും ആര്‍ബിഐ വിലയിരുത്തി. പണപ്പെരുപ്പ നിരക്ക് ഉയരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ച പണനയ അവലോകന തീരുമാനത്തില്‍ പറയുന്നു. 2019-20 സാമ്പത്തിക വര്‍ഷം ജിഡിപി 6.1 ശതമാനം വശര്ച്ച പ്രകടിപ്പിക്കുമെന്ന നിഗമനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്.
2019 ല്‍ അഞ്ചുതവണ റീപോ നിരക്ക് കുറച്ചിരുന്നു. എന്നാല്‍, എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് റീപോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു.






