
മുംബൈ: ഐഎസ്എല്‍ ആറാം സീസണില്‍ ജയം മാത്രം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയ്ക്കെതിരെ. മുംബൈ ഫുട്ബോള്‍ അരീനയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഏഴാം മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ താരം ഓഗ്ബെച്ചെ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.
ലീഗില്‍ മുംബൈ ആറാം സ്ഥാനത്താണ്. ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വി മുംബൈയോട് ആയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
ARRIVAL ✅
LINE-UP ✅
KICK-OFF 🔜#MCFCKBFC #HeroISL #LetsFootball #TrueLove pic.twitter.com/wFIgiFoHYx— Indian Super League (@IndSuperLeague) December 5, 2019






