
തൃശ്ശൂര്‍ : യുവ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ അമ്മ രംഗത്ത്. പീഡനക്കേസ് പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും ഗോവിന്ദചാമിക്ക് അത്തരമൊരു ശിക്ഷ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതികളെ വെടിവെച്ചു കൊല്ലരുത് എന്ന് പറയുന്നവരുടെ മകള്‍ക്ക് എന്റെ കുട്ടിയ്ക്ക് സംഭവിച്ചതുപോലെ സംഭവിക്കണം. എന്നാലേ അവര്‍ക്ക് അതിന്റെ വേദന മനസിലാകൂ. സൗമ്യയുടെ അമ്മ പറഞ്ഞത് സത്യമായിരുന്നുവെന്ന് അന്നേ അവര്‍ക്ക് തോന്നുകയുള്ളൂ.
ആര്‍ക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കട്ടെ. കാരണം ഞാന്‍ അനുഭവിച്ച വേദന ഇനി ഒരാള്‍ അനുഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല. ഇവരെയൊക്കെ കൊന്ന് കുഴിച്ചു മൂടണം. വെടിവെച്ചല്ല, കഴുത്ത് വെട്ടിക്കൊല്ലണം. ജീവിക്കാന്‍ ഒരു അര്‍ഹതയും ഇല്ല. എന്റെ മകള്‍ അത്രയും വേദന അനുഭവിച്ചിട്ടു ഇന്നവര്‍ സുഖമായി അതിന്റെയുള്ളില് ജീവിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.






