
കൊച്ചി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് രാജ്യത്താകെ ഉയരുന്നത്. നിരവധി പ്രമുഖര്‍ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. അതേസമയം ചലചിത്ര താരങ്ങളുടെ പൊള്ളത്തരം വിളിച്ചോതുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ ഇവര്‍ പാലിച്ച മൗനം തുറന്നുകാട്ടുന്നതാണ് ട്രോളുകളെല്ലാം. 'അപ്പോ പീഡനക്കേസില്‍ പ്രതിയായ പ്രമുഖ നടനേയും ഇതുപോലെയങ്ങ് എന്‍കൗണ്ടര്‍ ചെയ്താലോ!.. അയ്യോ അത് വേണ്ട ആട്ടന് കുറ്റാരോപിതര്‍ മാത്രമല്ലേ....' എന്നിങ്ങനെയാണ് നടനെതിരെയുള്ള ട്രോളുകള്‍.






