
അഹമ്മദാബാദ് : മീശ മുകളിലേക്ക് പിരിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ തല്ലച്ചതിച്ചു. ഗുജറാത്തിലെ മെഹ്സാനിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം മീശ വടിച്ച് കളയാന്‍ ഇരയുടെ പിതാവിനെ നൂറോളം വരുന്ന സംഘം നിര്‍ബന്ധിക്കുകയും ചെയ്തു.
ഇതിന്റെയെല്ലാം വീഡിയോ സംഘം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ മെഹ്സന ജില്ലയിലെ നോട്ട കോട്ടസാന ഗ്രമാത്തിലിണ് സംഭവം. വില്ലേജില്‍ ജോലി ചെയ്യുന്ന രാന്‍ചോദ് പാര്‍മര്‍ എന്നയാളുടെ മകന് സഞ്ജയ് പാര്‍മാര്‍ (20) ആണ് ആക്രമണത്തിന് ഇരയായത്.
വെള്ളിയാഴ്ച വൈകുന്നേരം വലിയൊരു സംഘം സഞ്ജയുടെ വീടിന് മുന്നില്‍ എത്തി. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും മീശ പിരിച്ചതിന് മര്‍ദ്ദിക്കുകയായിരുന്നു. മീശ വടിച്ചതിന് ശേഷം ഇങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ് സഞ്ജയ് മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ വീഡിയോ അക്രമിച്ച സംഘം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും മെഹ്സന സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി ചെയ്പേഴ്സണും സഞ്ജയുടെ മുത്തശ്ശിയുമായ ദിവ പര്‍മാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഗുജറാത്തി പാട്ടിനൊപ്പം മീശ പിരിക്കുന്നതിന്റെ വീഡിയോ സഞ്ജയ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക്വെച്ചിരിന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെ ഡിഎസ്പി മുകേഷ് വ്യാസ് അറിയിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






