
ന്യൂഡല്‍ഹി : രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ബില്ലിനിതെിരെ സിപിഎം നേതാക്കള്‍. ജമ്മു കാശ്മീരിലെ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ബില്ലിനെതിരെ ഇവര്‍ പ്രതികരിച്ചത്. പൗരത്വ ബില്ലിനെ ശക്തമാക്കി എതിര്‍ക്കുന്നുവെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ജമ്മു കാശ്മീരിന്റെ നിശബ്ദതയെ സാധാരണ നിലയില്‍ കാണാനാകില്ലെന്ന് തിരിഗാമി പ്രതികരിച്ചു. ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ദേശീയ പൗരത്വ ബില്ല് ഭരണഘടന വിരുദ്ധമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. അതിനാല്‍ തന്നെ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ലിനെ ഇടത് എംപിമാര്‍ പാര്‍ലമെന്റില്‍ ഇരുസഭകളും എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരില്‍ 120 ദിവസങ്ങളായി ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്ന് സിപിഎമ്മിന്റെ ഇരു നേതാക്കളും പറഞ്ഞു. ഇവിടെ ഇന്റര്‍നെറ്റ് ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നും സാധരണക്കാരുടെ ജീവിതം ഇനിയും പൂര്‍ണ സ്ഥിതിയില്‍ ആയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ആപ്പിള്‍ കച്ചവടം പ്രതിസന്ധിയിലായിരിക്കുകയാണ്. എത്രയും വേഗത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മുകാശ്മരിലെ ഈ നിശബ്ദതയെ സാധാരണ നിലയില്‍ കാണാനാവില്ലെന്ന് തരിഗാമി പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.






