ഭാര്യയുടെ ആവശ്യം 'ശിരസ്സാവഹിച്ച് 'ഭര്‍ത്താവ്..: സഹോദരിമാരെ താലി ചാര്‍ത്തി യുവാവ്, അപൂര്‍വ വിവാഹം!
ഭാര്യയുടെ ആവശ്യം 'ശിരസ്സാവഹിച്ച് 'ഭര്‍ത്താവ്..: സഹോദരിമാരെ താലി ചാര്‍ത്തി യുവാവ്, അപൂര്‍വ വിവാഹം!
Authored by Web Desk | Last updated: 09 Dec 2019, 1:29 PM | 1 min read
ഭോപ്പാല്‍: ഭാര്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പലപ്പോഴും ഭര്‍ത്താവ് ചൊവിക്കൊള്ളണമെന്നില്ല. പക്ഷെ മധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു യുവാവിന് ഭാര്യയുടെ ആവശ്യം തള്ളിക്കളയാനായില്ല..., ഭാര്യയെയും ഒപ്പം കൂട്ടി ഭര്‍ത്താവ് അവരുടെ ആവശ്യം ശിരസ്സാവഹിക്കുകയായിരുന്നു. ഭോപ്പാലിലെ ബിന്ദ് ജില്ല സാക്ഷ്യം വഹിച്ചത് അപൂര്‍വ വിവാഹത്തിനാണ്.
ദിലീപ് എന്ന യുവാവ് സഹോദരിമാരെ ഒരുമ്മിച്ച് താലി ചാര്‍ത്തിയാണ് അപൂര്‍വ രംഗങ്ങള്‍ ഒരുക്കിയത്. വിനീത, രചന എന്നീ സഹോദരിമാരെയാണ് ഒരേ സമയം താലി ചാര്‍ത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്് ദിലീപ് വിനീതയെ വിവാഹം കഴിച്ചിരഒന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. തുടര്‍ന്ന് അസുഖ ബാധിതയായ തനിക്ക് കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ സഹോദരിയായ രചനയെ വിവാഹം കഴിക്കണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുമെന്ന് യുവാവ് പറയുന്നു.
ഭാര്യയുടെ സമ്മതത്തോടെയാണ് സഹോദരിയ്ക്കും വരണമാല്യം ചാര്‍ത്തിയത് ദിലീപ് പറയുന്നു. വിവാഹ ചടങ്ങില്‍ ദിലീപ് രചനയ്ക്കും വിനീതയ്ക്കും മാലകള്‍ കൈമാറി.