
ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി നെഗറ്റീവ് റോളും നായക വേഷവുമൊക്കെ പരീക്ഷിക്കുകയാണ് അജുവര്‍ഗീസ്. ഹെലനിലെ പോലീസ് വേഷവും കമലയിലെ നായക വേഷവുമെല്ലാം താരത്തിന് പ്രശംസ നേടിക്കൊടുത്തിരുന്നു. അജു വര്‍ഗീസ് സിക്സ് പാക്ക് ലുക്കില്‍ വന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഭാവനയില്‍ കാണുന്ന ഒരു കലാകാരന് വരച്ച ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ തന്റെ സിക്സ്പാക്ക് ലുക്ക് കണ്ട് അജു തന്നെ അമ്പരന്നിരിന്നു. സിക്സ്പാക്കുമായി സ്റ്റൈലില്‍ നില്ക്കുന്ന അജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ത്ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി എന്നാണ് ചിത്രം പങ്കുവെച്ച് അജു കുറിച്ചത്.
രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നടനും സംവിധായകനുമായ ലാല്‍ അജുവിനെ ട്രോളിയിട്ട കമന്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. 'അയ്യോ പാമ്പിനെ വിഴുങ്ങിയോ' എന്നായിരുന്നു താരത്തിന്റെ കമന്റ്. 'സിക്സ് പാക്ക് ആവാന്‍ നോക്കിയതാ..' എന്നായിരുന്നു അജു ഇതിന് നല്കിയ മറുപടി.






