
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ലത മങ്കേഷ്കര്‍ വീട്ടില്‍ തിരിച്ചെത്തി. ലത ചികിത്സയില്‍ കഴിഞ്ഞ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്സുമാര്‍ പ്രിയ ഗായികയ്ക്കൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്സുമാരോടും നന്ദി പറഞ്ഞു കൊണ്ട് ലത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അവരുടെ സേവനങ്ങള്‍ അമൂല്യമാണെന്നും ഗായിക കുറിച്ചു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും ലത മങ്കേഷ്കര്‍ നന്ദി പറഞ്ഞു.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും തകരാറു സംഭവിച്ചിരുന്നു. ഏകദേശം ഒരുമാസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ലത മങ്കേഷ്കര്‍ വീട്ടില്‍ തിരിച്ചെത്തിയത്.






