ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തേയും വഹിച്ച് പിഎസ്എല്‍വിയുടെ അമ്പതാം കുതിപ്പ് പൂര്‍ണ വിജയം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2ബി.ആര് ഒന്നിനേയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളേയും പിഎസ്എല്‍വിയുടെ ക്യുഎല് പതിപ്പ് ഭ്രമണപദത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് ഉച്ച കഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം.
എസ്ആര്‍ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ് 2ബി ആര്1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാനനിരീക്ഷണം തുടങ്ങിയവയിലേക്ക് ഉപയോഗിക്കാവുന്നതാണിത്.
ഭൗമ ഉപരിതലത്തില്‍ നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കുന്ന ദൗത്യമാണ് പൂര്‍ണ വിജയം കണ്ടത്. ജപ്പാന്, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളേയും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യ അടിസ്ഥാനത്തില്‍ പിഎസ്എല്‍വി വഹിക്കുന്നുണ്ട്. 21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹത്തെ ഭ്രമണപദത്തിലെത്തിച്ചത്.

Comments