
മുംബൈ : പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി മായങ്ക് അഗര്‍വാള്‍ ടീമിലെത്തി. വിന്ഡീസുമായിട്ടുള്ള ഏകദിന പരമ്പരയിലാണ് ധവാന് പകാരമായി മായങ്കിന്െ ഉള്‍പ്പെടുത്തിയത്. സഞ്ജു സാംസണ് ടീമില്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓപ്പണിങ് സ്ഥാനത്തേക്ക് ആയതിനാല്‍ മറ്റൊരു ഓപ്പണര്‍ മതി എന്ന തീരുമാനമാണ് മായങ്കിന് നറുക്ക് വീണത്.
ആഭ്യന്തര ക്രിക്കറ്റില്‍ അഗര്‍വാളിനുള്ള മികച്ച റെക്കോര്‍ഡ് കൂടി കണക്കിലെടുത്താണ് താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത്. ടെസ്റ്റ് ടീമില്‍ ഓപ്പണറായി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു താരം. കളിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. സഞ്ജുവിന് പുറമെ ശുഭ്മാന ഗില്‍, പൃഥി ഷാ എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്കൊടുവില്‍ മായങ്കിനെ ടീമില്‍ എടുക്കുകയായിരുന്നു.
ശിഖര്‍ ധവാന് പകരം മായങ്ക് അഗര്‍വാളിനെ ഏകദിന ടീമിലേക്ക് സിലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ടീം മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണിത്. ധവാന് ഇപ്പോഴും ചികിത്സയിലാണ്. ബിസിസിഐ ഉന്നതര്‍ വ്യക്തമാക്കി.






