
തിരുവനന്തപുരം: ഭക്ഷണം കിട്ടാതെ കുട്ടികള്‍ മണ്ണു വാരി തിന്നുവെന്ന ആരോപണത്തില്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന വിമര്‍ശം ഉയര്‍ന്നതിനു പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എസ്.പി. ദീപക് രാജിവച്ചു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന വിമര്‍ശം ഉയര്‍ന്നതോടെ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജിവെച്ചതെന്ന് അദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.
തിരുവനന്തപുരം കൈതമുക്കില്‍ പട്ടിണിമൂലം കുട്ടികള്‍ മണ്ണുതിന്നുവെന്നവിവരം ദീപാകാണ് മാധ്യമങ്ങളെ അറിയിച്ചത്. ഈ വെളിപ്പെടുത്തല്‍ കുട്ടികളെ രക്ഷിക്കുന്നതിന് അപ്പുറത്തേക്ക് സര്‍ക്കാരിനെ മോശമാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും, ഇതേതുടര്‍ന്ന് പാര്‍ട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജി വെയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.






