
ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ വച്ച് സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെന്നും അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ബോളിവുഡ് കിങ് ഖാന് ഒരിടവേളയ്ക്ക് ശേഷം തിരികെ വരികയാണ്. താരത്തിന്റെ തിരിച്ചു വരവിന് കളമൊരുക്കുന്നത് ആഷിഖ് അബുവായിരിക്കും. ഷാരൂഖിനൊപ്പമുള്ള ചിത്രം ആഷിഖ് അബു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വൈറസ് എന്ന സിനിമ കണ്ടതിന് ശേഷം സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാന്‍ ആഷിഖിനെ ഷാരൂഖ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
മുംബൈയിലെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ ശ്യാം പുഷ്കരനും പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് ആയിരിക്കും.
അതേസയമം തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും കുറച്ച് നാളായി വിട്ടു നില്‍ക്കുകയാണ് ഷാരൂഖ്. നല്ല സിനിമയിലൂടെ തിരികെ വരണമെന്നാണ് തന്റെ തന്റെ ആഗ്രഹമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഷാരൂഖിനെ നായകനാക്കി പല പ്രൊജക്ടുകളും തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും സ്ഥിതീകരിക്കപ്പെട്ടില്ല. ഇതിനിടെയാണ് ആഷിഖ് ചിത്രത്തിലൂടെയുള്ള കടന്നു വരവ്.






