
ഇന്ത്യയിലെ നൂറുകണക്കിന് അശ്ലീല വെബ്സൈറ്റുകള്‍ നിരോധിച്ചെങ്കിലും കാഴ്ചക്കാരുടെ എണ്ണം കുത്തനെ കൂടി തന്നെയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ഒക്ടോബറിലാണ് ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിച്ചത്. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇന്ത്യയിലെ വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡുകള്‍ 405 ശതമാനം വര്‍ധിച്ച് 5.7 കോടിയായെന്നാണ് കണക്കുകള്‍ പറയുന്നത്.
2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയില്‍ പ്രതിമാസ മൊബൈല്‍ വിപിഎന്‍ ഡൗണ്‍ലോഡുകള്‍ ശരാശരി 66 ശതമാനം വര്‍ധിച്ചതായി ടോപ്പ് 10 വിപിഎന്‍ പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തിയ ഉടന്‍ തന്നെ ഇന്ത്യയില്‍ വിപിഎന്നിനായുള്ള ഗൂഗിള്‍ തിരച്ചിലുകള്‍ ഉയര്‍ന്നു. അവ പതിവിലും ഉയര്‍ന്ന നിലയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ ഇന്ത്യയില്‍ നിന്നുള്ള വിപിഎന്‍ തിരച്ചിലുകള്‍ വര്‍ധിച്ചു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സൗജന്യ വിപിഎന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.
നിരോധിത വെബ്സൈറ്റുകളുടെ സന്ദര്‍ശകരില്‍ പകുതിയോളം പേരും രാജ്യത്ത് തടഞ്ഞിട്ടില്ലാത്ത ചില വെബ്സൈറ്റുകളിലേക്ക് മാറിയിരിക്കുന്നുവെന്ന് അനലിറ്റിക്സ് സ്ഥാപനമായ സമാന വെബ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍ നിന്നുമുള്ള ഡേറ്റ പ്രകാരം ലണ്ടന്‍ ആസ്ഥാനമായുള്ള ടോപ്പ് 10 വിപിഎന്‍ എന്ന വെബ്സൈറ്റ് വിശകലനം ചെയ്ത റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഢജച കള്‍ ഉപയോക്താക്കളെ അവരുടെ ലൊക്കേഷന്‍ മാസ്ക് ചെയ്യാനും ഇന്റര്‍നെറ്റ് കൂടുതല്‍ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നതാണ്.






