
ഡേറ്റിങ് ആപ്പുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്തിനവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നു. ഇന്‍ര്‍നെറ്റും സ്മാര്‍ട് ഫോണുകളുടെയും ലഭ്യത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത്. ഈ ആപ്ലിക്കേഷനുകള്‍ വഴി പങ്കാളിയെ കണ്ടെതത്താന്‍ വളരെ എളുപ്പമാണ്. ടിന്റെര്‍ പോലുളള ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ സ്ത്രീകള്‍ ഇടക്കിടെ സന്ദര്‍ശിക്കുന്നത് അവര്‍ സുന്ദരിയാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് എന്നാണ് ഒരു പഠനം പറയുന്നത്.
അതേസമയം പുരുഷന്മാര് ഇത്തരം ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതാകട്ടെ കുറച്ചുകാലത്തേക്കുളള സ്ത്രീ സൗഹൃദങ്ങള്‍ക്കും ലൈംഗികതയ്ക്കും വേണ്ടിയും. ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചിതിക്കുഴികളെ പറ്റി പല സ്ത്രീകള്‍ക്കും വലിയ ധാരണ ഒന്നുമില്ല. ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.
ഡേറ്റിങ് ആപ്പുകളില്‍ ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡേറ്റിങ് ആപ്പുകള്‍ ഒരിക്കലും അതില്‍ അംഗമാകുന്നവരുടെ പശ്ചാത്തലം പരിശോധിക്കാറില്ല. അതും കുറ്റകൃതങ്ങള്‍ കൂടുന്നതിന് പ്രധാന കാരണമാകുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിന് മുന്‍പ് അയാളെ കുറിച്ച് സോഷ്യല്‍ മീഡിയയിലടകം കിട്ടാവുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്ന് ഇതേ കൂറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. ഡേറ്റിങ് ആപ്പ് വഴി ഒരാളെ ആദ്യമായി കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് അവര്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്ത് ഒറ്റക്ക് പോകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലുളള പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുളള വഴിയും കൂടി കണ്ടെത്തുക. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുന്നതും നല്ലതായിരിക്കും. കൊളംബിയ ജേര്‍ണലിസം ഇന്വെസ്റ്റിഗേറ്റഴ്സ് (CJI) ആണ് ഈ റപ്പോര്‍ട്ടിന് പിന്നില്‍.






