
ബംഗുളൂരു : മദ്യപിച്ച് വാഹനമോടിച്ചവരില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കുകയും അവര്‍ക്ക് രസീത് നല്‍കാതിരിക്കുകയും ചെയ്ത സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ട്രാഫിക് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ബംഗാളൂരു അശോക് നഗറിലെ ട്രാഫിക് സ്റ്റേഷനിലെ സബ് ഇന്സെപ്കടറായ മുനിയപ്പ, കോണ്‍സ്റ്റബിള്‍മാരായ ഗംഗാരാജ്, നാഗാരാജ്, ഹര്‍ഷ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഷനിലായിരിക്കുന്ന പോലീസുകാര്‍ക്ക് പരിശോധിക്കാനുള്ള ചുമതല നല്‍കിയിട്ടില്ലെന്നാണ് ജോയിന്റ് കമ്മീഷ്ണര്‍ ബി ആര് രവികാന്തഗൗഡ പറയുന്നത്. ഇവര്‍ സ്വന്തമായി ആല്‍ക്കോമീറ്റര്‍ സംഘടിപ്പിച്ച് യാത്രക്കാരെ പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇവര്‍ പരിശോധന നടത്തി. കൂടാതെ ഇരുചക്രവാഹനക്കാരില്‍ നിന്ന് 32000 രൂപ വരെ ഈടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പലരുടെയും ഡ്രൈവിങ് ലൈസന്‍സും ഇവര്‍ വാങ്ങിയിരുന്നു.
കൂടാതെ നിയമം തെറ്റിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതിനായി ഇവര്‍ പല ഇടങ്ങളിലും ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. യത്രക്കാരില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയത്. പദവി ദുരുപയോഗം ചെയ്തതിനും അനധികൃതമായി പിഴ ഈടാക്കിയതിനും പോലീസുകാര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.






