
മുംബൈ : ജസ്പ്രീത് ബുംറയും, ഹാര്‍ദിക് പാണ്ഡ്യയും ഇല്ലാത്ത ഇന്ത്യന്‍ ടീം തികച്ചും വ്യത്യസ്തമായ ടീമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ഇന്നലെ വിന്‍ഡീസുമായി നടന്ന് ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കാംബ്ലിയുടെ പ്രതികരണം. ട്വിറ്ററലൂടെയാണ് താരം ഇക്കാര്യം പങ്ക്വെച്ചത്.
വിനോദ് കാംബ്ലയുടെ ട്വീറ്റ് :
ജസ്പ്രീത് ബംറയും, ഹര്‍ദിക് പാണ്ഡ്യയും ഇല്ലാതെ തികച്ചും വ്യത്യസ്തമായ ടീമാണ് ഇന്ത്യ. കൂടാതെ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ശിവം ദൂബയെ അവസാനം ഇറക്കിയത് എന്തിനെന്ന മനസിലാകുന്നല്ല. ഈ പരമ്പരയില്‍ കളിക്കുന്ന വിന്‍ഡീസിന്റെ ബാറ്റിങ് ലൈനപ്പിനെതിരെ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് ടീം ഇന്ത്യ മെനയേണ്ട്ത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ചാഹല്‍ കളിക്കേണ്ടതായിരുന്നു. കാംബ്ലി കുറിച്ചു.
ഇന്ത്യയുടെ വാലറ്റക്കാര്‍ക്ക് ബാറ്റിങില്‍ കാര്യമായ വ്യക്തത ഇല്ലാത്തതിന്റെ അപകടം ചൂണ്ടി കാട്ടി ഒന്നാം ഏകദിന മത്സരത്തിന് ശേഷം ഹര്ഷാ ഭോഗ്ലെയും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ബൗളിങ് യൂണിറ്റിലെ ആദ്യ നാല് പേര്‍ക്ക് ബാറ്റിങിനെ കുറിച്ച് കാര്യമായി അറിയാത്തതിനാല്‍ അത് വലിയ പ്രശ്നങ്ങളാണ്. ബാറ്റിങ് ലൈനപ്പിലെ ആദ്യ ആറ് പേരില്‍ 7, 8 ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ആരും ഇല്ലാത്തതും പ്രശ്നമാണ്. അതുകൊണ്ട് പാണ്ഡ്യയുടെ അഭാവത്തില്‍ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയെ തീരു. ബാറ്റിങ്ങിലും ബൗളിങ്ങിലും കെല്‍പ്പുള്ള താരങ്ങളുടെ കുറവ് പരിഹരിക്കപ്പെടേണ്ടതാണ്.
ഐസിസി റാങ്കില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ഒന്‍പതാം സ്ഥാനക്കാരായ വിന്‍ഡീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്.






