
മുംബൈ : കഞ്ചാവ് വീട്ടില്‍ വളര്‍ത്തിയതിന് രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ മഹുലിലെ ചെമ്പൂരിലാണ് സംഭവം. നിഖില്‍ ശര്‍മ്മ, ഫ്രെനിക്സ് രാജയ്യ എന്നിവരാണ് അറസ്റ്റിലായത്. ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന്, വിലക്കിയ കഞ്ചാവ് വിത്തുകള്‍ ഓഡര്‍ ചെയ്തത്. ഈ കമ്പനി വിദേശത്താണ് പ്രവര്‍ത്തിക്കുന്നത്. ഒരു കിലോഗ്രാം കഞ്ചാവും 54 ഗ്രാം മയക്കുമരുന്നും ഇരുവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
അറ്സറ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരുവരെയും ഡിസംബര്‍ 20 വരെ പോലീസ് കസ്റ്റിഡിയില്‍ വിട്ടു. നെതര്ലന്സില്നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിത്ത് കിട്ടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇവരില്‍ നിന്ന് എല്‍എസ്ഡിയും പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളര്‍ത്തുന്നതിനായി പ്രത്യേക സംവിധാനം ഇവര്‍ ഫ്ലാറ്റില്‍ ഒരുക്കിയിരുന്നു.






