
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരന് രാമചന്ദ്രന് ഗുഹയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില് പ്രതിഷേധിച്ച് ഗായി സിതാര കൃഷ്ണകുമാര്. 'അടുത്ത നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ' എന്നാണ് അറസ്റ്റ് സംബന്ധിച്ച വാര്ത്ത പങ്കുവച്ച് സിതാര പറഞ്ഞത്. സോഷ്യല്മീഡിയ പോസ്റ്റുകളിലൂടെ പൗരത്വ നിയമം സംബന്ധിച്ച വാര്ത്തകളും തന്റെ വിയോജിപ്പുകളും നേരത്തേയും സിതാര പങ്കുവച്ചിരുന്നു.
ബെംഗളൂരു ടൗണ് ഹാളിനു മുന്നില് വിദ്യാര്ത്ഥികള്ക്കൊപ്പം പ്രതിഷേധിക്കാന് എത്തിയപ്പോഴാണ് രാമചന്ദ്രന് ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിജിയുടെ ചിത്രം കയ്യിലേന്തി മാധ്യമങ്ങളുമായയി സംസാരിച്ചു നില്ക്കെയാണ് തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
നിരോധനാഞ്ജ വകവെയ്ക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡല്ഹി, ഉത്തര്പ്രദേശ്, ബെംഗളൂരു, എന്നിവിടങ്ങളിലാണ് നിരോധനാഞ്ജ പുറപ്പെടുവിച്ചിരിക്കുന്നത്. ഡല്ഹി ഉള്പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില് ആയിരക്കണക്കിന് ആളുകളാണ് തെരുവില് ഇറങ്ങിയിരിക്കുന്നത്. ഇടത് നേതാക്കളാണ് സിതാറാം യെച്ചൂരി, ഡി. രാജ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.







Comments