'വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്...പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ പൗരന്മാരെ ദോഷകരമായി ബാധിക്കില്ല': പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍
'വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്...പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ പൗരന്മാരെ ദോഷകരമായി ബാധിക്കില്ല': പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍
Authored by Web Desk | Last updated: 19 Dec 2019, 7:46 PM | 1 min read
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി.
എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാക്കാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിന പത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്കി തുടങ്ങി.
പൗരത്വ രജിസ്റ്റര്‍ എന്നെങ്കിലും നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍ വിശദീകരിക്കുന്നു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകാന്‍ തന്നെയെന്ന് വ്യക്തമാക്കുന്നവയാണ് പരസ്യങ്ങള്‍.
ഹിന്ദു, ഉര്‍ദു പത്രങ്ങള്‍ക്കാണ് കേന്ദ്രം പരസ്യം നല്‍കിയിരിക്കുന്നത്. തെറ്റായ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ സത്യമില്ലെന്നും പരസ്യത്തില്‍ പറയുന്നു. പുതിയ പൗരത്വ നിയമ ഭേദഗതി എതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതോ ഏതെങ്കിലും പ്രദേശത്തെ ജീവിക്കുന്നതോ ആയ ഇന്ത്യന്‍ പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും സര്‍ക്കാര്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേ നിയമത്തെ പറ്റി ജനങ്ങളെ ബോധവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ദേശ വ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരെ 11 മുഖ്യമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.