
ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.
ചേർത്തല വെളിയിൽ വീട്ടിൽ ജയരാജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവദിവസം ജയരാജനും മകനും വീട്ടിൽ വെച്ച് തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.






