
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണച്ച് ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് പുറത്തിറങ്ങുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയില്‍ നിന്ന് പുറത്തുവരുന്ന ഒരു ദളിത് ഹിന്ദു നേതാവ് മുറുകെ പിടിക്കുന്നത് പരിശുദ്ധ ഖുറാനോ പുണ്യ ഭഗവത്ഗീതയോ അല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയാണ്. മാറുന്ന ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷ നല്കുന്ന പ്രതിച്ഛായ. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. അതിന്റെ വൈവിധ്യത്തേയും.. ജയ് ഹിന്ദ് ആസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രക്ഷോഭം നയിച്ച ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റിഡയിലെടുത്തത്. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയാറായത്.






