മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാവരും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു.
ന്യുനപക്ഷങ്ങള്‍ മാത്രമല്ല. രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന എല്ലാവരും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുന്നുണ്ട്. പുതിയ പൗരത്വ നിയമം രാജ്യത്തിലെ മത, സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും പവാര്‍ പറഞ്ഞു. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവടങ്ങളില്‍ നിന്നുള്ള ന്യുനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കുമ്പോള് എന്തുകൊണ്ടാണ് ശ്രീലങ്കന്‍ ന്യുനപക്ഷങ്ങളെ ഒഴിവാക്കിയതെന്ന് പവാര്‍ ചോദിച്ചു.
പൗരത്വ ദേഭഗതി കേന്ദ്ര നിയമമാണെങ്കിലും അത് നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം നടപ്പിലാക്കാനുള്ള വിഭവശേഷിയും മറ്റ് സംവിധാനങ്ങളും ഉണ്ടോയെന്ന് പവാര്‍ ചോദിച്ചു. എന്‍.ഡി.എ ഭരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്ള് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും സമാന നിലപാട് സ്വീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.






