ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ കൂറ്റന്‍ പ്രതിഷേധം നയിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ആസാദ് സമര്‍പ്പിച്ച ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് ഡല്‍ഹി തീസ് ഹസാരി കോടതി റിമാന്‍ഡ് ചെയ്്തത്.
ഡല്‍ഹി ജമാ മസ്ജിദിനില് നിന്ന് ജന്ദര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനെത്തിയ ആസാദിനെ പോലീസ് തടയുകയായിരുന്നു. കലാപത്തിന് പ്രേരിപ്പിബ്ബുവെന്ന കുറ്റമാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി ഗേറ്റില്‍ വെള്ളിയാഴ്ച വൈകിട്ടോടെ നടന്ന സംഘര്‍ഷങ്ങളുടെ പേരിലാണ് ഇന്ന് ആസാദിന്റെ അറസ്റ്റുണ്ടായത്.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രക്ഷോഭം നയിച്ച ആസാദിനെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റിഡയിലെടുത്തത്. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയാറായത്.

Comments