
കങ്കണ റണാവത് മുഖ്യകഥാപാത്രമായി എത്തുന്ന സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ പങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അശ്വിനി അയ്യര്‍ തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രെയ്ലര് പുറത്തിറങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ അഞ്ച് മില്യണില്‍ അധികം പേരാണ് ട്രെയ്ലര് കണ്ടിരിക്കുന്നത്.
ദേശീയ കബഡി താരത്തിന്റെ കഥാപാത്രമാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. ജാസി ഗില്‍, നീനാ ഗുപ്ത, റിച്ചാ ചദ്ദ, പങ്കജ് ത്രിപാഠി, യാഗിയ ഭാസില്‍ എന്നിവരാണ് പങ്കയിലെ മറ്റ് പ്രധാന താരങ്ങള്‍. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പങ്ക് ജനുവരി 24 ന് പ്രദര്‍ശനത്തിനെത്തും.
ഏറെ വൈകാരികതയുള്ള, എന്റെ മനസ്സിനെ ഒരുപാട് സ്വാധീനിച്ച ഒരു കഥയാണ് പങ്കയുടേത്. സംവിധായിക അശ്വിനി കഥ പറയുമ്പോള്‍ ആ കഥയില്‍ ആകൃഷ്ടയായി എന്നതിനേക്കാള്‍ താന്‍ അതില്‍ ലയിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു.
ഒരു സ്ത്രീയുടെ കരുത്ത് കുടുംബമാണ്. കുടുംബത്തിന്റെ പിന്തുണയും പ്രേത്സാഹനവും ഉണ്ടെങ്കില്‍ അവള്‍ക്ക് സമൂഹത്തില്‍ എന്ത് പ്രതിസന്ധിയേയും നേരിടാന്‍ സാധിക്കും. ഈ ചിത്രത്തിലൂടെ എല്ലാ സ്ത്രീകള്‍ക്കും ആത്മവിശ്വാസം പകരുന്ന സന്ദേശമാണ് നല്‍കുന്നത്. പങ്ക എന്റെ കരിയറിലെ പ്രധാനപ്പെട്ട് സിനിമയാണ്. ഒരു നാഷ്ണല്‍ കബഡി പ്ലെയറുടെ വേഷമാണ് എന്റേത്. ഒരു ചലഞ്ചിങ് ആയ വേഷം. കങ്കണ പറഞ്ഞു.






