
വകുപ്പുമന്ത്രി െകെവിട്ടതോടെ മുഖ്യമന്ത്രിയെ സ്വാധീനിച്ച് ജലഅതോറിറ്റി എം.ഡി. സ്ഥാനം െകെക്കലാക്കാന് ഒരുവിഭാഗം രംഗത്ത്. ഐ.എ.എസുകാര്തന്നെ എം.ഡിയാകണമെന്ന് സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ വാദിക്കുമ്പോഴാണ്ഈ നീക്കം. ടെന്‍ഡര്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള അവസാനിപ്പിക്കാന്‍ ഐ.എ.എസ് തലത്തിലുള്ളവര്തന്നെ തലപ്പത്തെത്തണമെന്നാണ് ബഹുഭൂരിപക്ഷം ജീവനക്കാരുടെയും യൂണിയനുകളുടെയും നിലപാട്. കഴിഞ്ഞ വി.എസ്. സര്‍ക്കാരിന്റെ കാലത്താണ് എന്‍ജിനീയര്‍മാരെ മാറ്റി ഐ.എ.എസുകാരെ ജലഅതോറിറ്റിഎം.ഡി സ്ഥാനത്തേയ്ക്ക് നിയമിച്ചുതുടങ്ങിയത്.
മാത്യു ടി. തോമസ് മാറി കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി വന്നപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച് എം.ഡി സ്ഥാനം തിരിച്ചുപിടിക്കാനായിരുന്നു എന്ജിനീയര്മാരില് ഒരുവിഭാഗത്തിന്റെ ശ്രമം. എന്നാല്‍ മന്ത്രിയുടെ നിലപാട് അനുകൂലമായില്ല. ഡോ: എ. കൗശിഗനെ എം.ഡി. സ്ഥാനത്തുനിന്നു മാറ്റിയശേഷം ഇതിനു കളമൊരുക്കാന്‍ ശ്രമം നടന്നെങ്കിലും കൗശിഗനെ മാറ്റിയ മന്ത്രിസഭായോഗത്തില്‍ ജലവിഭവവകുപ്പ് സെക്രട്ടറി ബി. അശോകിനെ ജലഅതോറിറ്റി എം.ഡിയായി മന്ത്രി നിര്‍ദേശിച്ചതോടെ അതു പൊളിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിതലത്തില്‍ സ്വാധീനം ചെലുത്തി ലക്ഷ്യം നേടാനുള്ള നീക്കം സജീവമാക്കിയത്.
എന്നാല്‍ പ്രതിസന്ധിയില്ക്കൂടികടന്നു പോകുന്ന ജലഅതോറിട്ടിയില് ഇത്തരം മാറ്റം വരുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കെ.എസ്.ആര്.ടി.സിയെക്കാള്‍ പരിതാപകരമായ സ്ഥിതിയിലേക്കാണ് ജലഅതോറിറ്റി പോയികൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തില്‍ ഭരണ െനെപുണ്യമില്ലാത്ത എന്‍ജിനീയര്‍മാരെ ഈ സ്ഥാനം ഏല്‍പ്പിക്കുന്നത് വന്‍ തിരിച്ചടിയാകും. അതോറിറ്റിക്കു സാങ്കേതികഉപദേശം നല്കാന് ബോര്‍ഡില്‍ ഇപ്പോള്‍ തന്നെ സാങ്കേതികാംഗവുമുണ്ട്.
കിഫ്ബിയുടേത് ഉള്‍പ്പെടെ 5000 കോടിയിലേറെ രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ ജലഅതോറിറ്റി നടപ്പാക്കുന്നത്. ആ സാഹചര്യത്തില്‍ ടെന്‍ഡര്‍ തയാറാക്കുന്നതും അംഗീകരിക്കുന്നതും ഒരേ ആള്ക്കാര് ആകുന്നത് വന്‍ അഴിമതിക്ക് കളമൊരുക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍ എം.ഡി കൗശിഗനെതിരെ പടയൊരുക്കം തുടങ്ങിയതു തന്നെ മലപ്പുറം ജില്ലയിലെ നാലു പദ്ധതികളിലായി 30 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നതിനുള്ള നീക്കം തടഞ്ഞതാണ്. ഒത്തുതീര്‍പ്പ് ടെന്‍ഡറുകള്‍ റദ്ദാക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം പുതിയ എം.ഡി, ഡോ: ബി. അശോക് നടപ്പാക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം.
* ആര്. സുരേഷ്






