
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കൈമാറ്റക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) നോട്ടീസ് നല്കി. അടുത്തയാഴ്ച ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണു നിര്‍ദേശം. ശബരിമലയില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണപ്പാളികള്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നീക്കംചെയ്തെന്ന കേസിലാണ് മുന്‍ ഭാരവാഹികളെ ചോദ്യം ചെയ്യുന്നത്.
മുന്‍ ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൈമാറ്റം ചെയ്യുന്നതിനും മാറ്റുന്നതിനുമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. ഇത്തരം നടപടികള്‍ ഹൈക്കോടതിയുടെ അറിവോടെയോ അനുമതിയോടെയോ ആയിരുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്‍ ഭരണസമിതി അംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
കേസില്‍ ദേവസ്വം വകുപ്പിലെയും ബോര്‍ഡിലെയും ചില ഉന്നതരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണവൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എങ്ങനെ എടുത്തു, ആരൊക്കെയാണ് അതിന് അനുമതി നല്‍കിയത്, നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ പ്രധാനമായും പരിശോധിക്കുക.
ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. ശബരിമലയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസായതിനാല്‍ മുന്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്ക് നോട്ടീസ് നല്കിയ നടപടി രാഷ്ട്രീയഭരണതലങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കാനോ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് അന്വേഷണവൃത്തങ്ങള്‍ നല്കുന്ന സൂചന.






