ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ മൂന്നു ട്രാന്‍ജെന്‍ഡേഴ്സിനെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, രഞ്ജിമോള്‍, അവന്തിക എന്നീ ട്രാന്‍സ്ജെന്‍ഡേഴ്സാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. ഇവര്‍ കഴിഞ്ഞ പ്രാവശ്യം ദര്‍ശനം നടത്തിയിരുന്നു.
പമ്പയില്‍ വച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. മൂന്നു സ്ത്രീകള്‍ മലചവിട്ടാനെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ തടഞ്ഞതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം തങ്ങള്‍ മല ചവിട്ടിയതാണെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന കാര്യം പോലീസിനെ അറിയിച്ചിരുന്നുവെന്നും തൃപതി മംഗളം ഓണ്‍ലൈനിനോട് പറഞ്ഞു. ഇനി മുന്നോട്ടു പോയാല്‍ ആള്ക്കാര് നിങ്ങളുടെ തലമണ്ട അടിച്ച് പൊട്ടിക്കുമെന്ന് മഫ്തിയിലുണ്ടായിരുന്ന ഒരു പോലീസുകാരന് മുന്നറിയിപ്പു നല്കി. തങ്ങള്‍ക്ക് നിങ്ങള്‍ വരുന്നതു സംബന്ധിച്ച് ഇ-മെയില്‍ ഒന്നും വന്നിട്ടില്ലെന്നും മുകളിലേയ്ക്ക് കയറ്റി വിടരുതെന്ന് നിര്‍ദേശവുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഞങ്ങള്‍ മാദ്ധ്യമങ്ങളെ വിവരം അറിയിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോഴാണ് വിവരം കളക്ടറെ അറിയിക്കുകയും തുടര്‍ന്ന് മല കയറാന്‍ അനുവദിക്കുകയും ചെയ്തതെന്ന് തൃപ്തി പറഞ്ഞു.
സ്ത്രീകളായതിനാല്‍ പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ നിര്‍വാഹമില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. പിന്നീട് മല ചവിട്ടി ദര്‍ശനത്തിനുശേഷം ഇവര്‍ തിരിച്ചിറങ്ങി. അതേസമയം ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Comments