
കൈയ്ക്ക് പരുക്കേറ്റിരിക്കുകയാണ് മോഹന്‍ലാല്‍. എന്നാലും മോഹന്‍ലാലിനും പൃഥ്വിരാജിനും ചര്‍ച്ച ചെയ്യാനുള്ളത് എമ്പുരാനെ കുറിച്ചാണ്. ഇരുവരും കഴിഞ്ഞ ദിവസം വൈകുന്നേരം ഒത്തുകൂടിയതിന്റെ ചിത്രം പങ്കുവെച്ചത് സുപ്രിയയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് എപ്പോഴും എന്നാണ് സുപ്രിയ പറയുന്നത്. മോഹന്‍ലാലിലും പൃഥ്വിരാജിനും ഒപ്പം ആന്റണി പെരുമ്പാവൂരും ഉണ്ട്.
മലയാള സിനിമയിലെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ചിത്രമാണ് ലൂസിഫര്‍. ചിത്രം 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷനന് എന്ന റെക്കോര്‍ഡ് വിജയത്തിലുമൊക്കെ തലയെടുപ്പോടെ ലൂസിഫര്‍ നടന്നു കയറുന്ന കാഴ്ചയാണ് കഴിഞ്ഞ മാസങ്ങളില്‍ സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. അതിന് പിറകേയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനെ കുറിച്ചും പ്രഖ്യാപനം വന്നത്.
'രാജാവിനേക്കാള്‍ വലിയവനും ദൈവത്തേക്കാള്‍ ചെറിയവനുമായവന്‍' മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമ്പുരാനും മുകളിലുള്ള ഒരാള്‍ എന്നാണ് എമ്പുരാന് ആരെന്ന ചോദ്യത്തിന് ലൂസിഫര്‍ ടീം നല്കിയ മറുപടി.






