
ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ഡിക്ടടീവ് പ്രഭാകരന് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ജി.ആര് ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഇന്ദുഗോപന് തന്നെയാണ് തിരക്കഥയും. എന്നാല്‍ ചിത്രത്തിന്റെ നായകന് ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രേക്ഷകര്‍ക്ക് ആകാംഷ നല്കുന്ന പ്രഖ്യാപനമാണ് സംവിധായകന് നടത്തിയിരിക്കുന്നത്.
ചിത്രത്തിലെ നായകനായി കാണാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുള്ള നടന്റെ പേര് നിര്‍ദേശിക്കാം. ഇതിനായി നടന്റെ പേര് കമന്റ് ചെയ്താല്‍ മതിയെന്ന് ജൂഡ് അറിയിച്ചിരിക്കുകയാണ്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ആദ്യമാകാം പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള അവസരമെന്ന് ജൂഡ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് കമന്റില്‍ ആരാധകര്‍ നിര്‍ദേശിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ദിലീപിന്റെ പേരാണ്. നിവിന്‍ പോളിയുടേയും സൗബിന്റേയും ജയസൂര്യയുടേയും പേര് നിര്‍ദേശിക്കുന്നുണ്ട്.






