കറാച്ചി : പാക് ക്രിക്കറ്റ് ടീം അംഗമായിരുന്ന ഡാനിഷ് കനേരിയ ഹിന്ദുവായതിനാല്‍ സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നു എന്ന് വെളിപ്പെടുത്തല്‍ മയപ്പെടുത്തി മുന്‍ പാക് താരം ഷുഐബ് അക്തര്‍. താന്‍ പറഞ്ഞതില്‍ നിന്ന് കുറച്ച് മാത്രം അടര്‍ത്തിയെടുത്താണ് വിവാദമാക്കിയിരിക്കുന്നതെന്ന് താരം വ്യക്തമാക്കി. പാക് ടീമിലെ ഒന്നോ രണ്ടേ പേര് മാത്രമാണ് കനേരിയയെ വംശീയമായി അധിക്ഷേപിച്ചത്. ടീമിലെ മറ്റ് താരങ്ങള്‍ അത് ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അക്തര്‍ പറയുന്നു.
കളിക്കാര്‍ ഏത് മതിവിഭാഗത്തില് നിന്നാണെങ്കിലും ടീമിലുള്ളവര്‍ പരസ്പരം ബഹുമാനിക്കണം എന്നത് കളിക്കാര്‍ക്കിടയിലെ നിയമമാണ്. എന്നാല്‍ പാക് ടീമിലെ ചിലര്‍ ഇതിന് എതിരായിരുന്നു. അതിനെ മൊത്തം ടീമായി കാണരുത്. ഒന്നോ രണ്ടോ പേരാണ് കനേരീയക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ഇത്തരം ആളുകള്‍ എല്ലായിടത്തുമുണ്ട്. അത് മറ്റുള്ളവര്‍ എതിര്‍ത്തിരുന്നു. മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ചിരുന്നു. അത് നമ്മുടെ ഉത്തരവാദിത്തമാണ്.
കനേരിയയുടെ വിശ്വാസത്തെ ഇനിയും ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ ടീമില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഞങ്ങളുടെ സംസ്കാരമല്ല. ഒരു രാജ്യമെന്ന നിലയില്‍ അത്തരം വിവേചനങ്ങള്‍ വെച്ച് പൊറുപ്പിക്കില്ല. സമൂഹമെന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. മുഷ്താഖ് അഹമ്മദിന്റെ കാലത്താണ് കനേരിയ കളിച്ചത്. പാകിസ്താനെ ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ച് താരം. അദ്ദേഹം രണ്ട് വര്‍ഷം മുമ്പെങ്കിലും ടീമില്‍ എത്തണമെന്നായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അക്തര്‍ പറഞ്ഞു.

Comments