
2020 ല്‍ കരുതലെന്ന് നിലയ്ക്ക് ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നടപ്പ് വര്‍ഷം 56,000 ടണ്‍ ഉള്ളി സംഭരിച്ചിരുന്നെങ്കിലും തികയാതെവന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ വിവിധയിടങ്ങളില്‍ ഇപ്പോഴും ഉള്ളിവില കിലോഗ്രാമിന് 100 രൂപയില്‍ കൂടുതലാണ്. ഇറക്കുമതിയെ ആശ്രയിച്ചിട്ടും വില കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല. മാര്‍ച്ച് ജൂലൈ മാസത്തില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉള്ളി ദീര്‍ഘകാലം സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്നവയണെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കയറ്റുമതി സര്‍ക്കാര്‍ തടഞ്ഞിരുന്നു. സംഭരിച്ച ഉള്ളി വിപണിയില്‍ സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ വിതരണം ചെയ്തെങ്കിലും തികയാതെവരികയും ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരികയും ചെയ്തു.
45,000 ടണ്‍ ഉള്ളികൂടി ഇറക്കുമതി ചെയ്യുന്നുണ്ട്. തുര്‍ക്കി, അഫ്ഗാനിസ്ഥാന്, ഈജിപ്ത് എന്നിവടങ്ങളില്‍ നിന്നും ഉള്ളി ഉടന്‍ തന്നെ രാജ്യത്ത് എത്തും.






