
ഭാരത് രത്ന- മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ആര്.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖ് , സംഗീതജ്ഞന് ഭൂപെന്‍ ഹസാരിക എന്നിവര്‍ക്ക്
പദ്മ വിഭൂഷണ്‍- സംഗീതജ്ഞ തിജന് ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗലേ, വ്യവസായി അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന് ബി.എം പുരന്ദര എന്നിവര്‍ക്ക്.
പദ്മഭൂഷണ്‍- ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണ്‍, നടന് മോഹന്‍ലാല്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ എന്നിവരടക്കം 14 പേര്‍ക്ക്.
പത്മശ്രീ- ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, സംഗീതജ്ഞന് കെ.ജി ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ്, കൊല്‍ക്കൊത്ത ടാറ്റ മെഡിക്കല്‍ സെന്ററിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന് ശങ്കര്‍ മഹാദേവന് എന്നിങ്ങനെ 94 പേര്‍ക്ക്.
പരം വിശിഷ്ട സേവാ മെഡല്‍-കരസേന മേധാവി ജറല്‍ ബിപിന്‍ റാവത്തിന്
കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രാലയത്തില്െ നാരീശക്തി പുരസ്കാരം സ്തനാര്‍ബുദ നിര്‍ണയത്തിന് ഉപയോഗിക്കാവുന്ന ബ്രാ രൂപകല്പന ചെയ്ത ശാസ്ത്രജ്ഞ ഡോ.എ സീമയ്ക്ക്
ശൗര്യചക്ര- രാത്രി വീടാക്രമിച്ച ഭീകരരെ നേരിട്ട 16കാരന് ഇര്ഫാന് റാംസാന് ഷെയ്ഖ് (ജമ്മു ആന്റ് കശ്മീര്‍ )
യു.എന്‍ മെഡല്‍- ജിതേന്ദര്‍ കുമാര്‍, ശിഖ ഗാര്ഗിന്
ഓര്‍ഡര്‍ ഓഫ് ദ ആക്ടെക് ഈഗിള്‍ പുരസ്കാരം- മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ (മെക്സിക്കോയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയാണിത്.)
2019-ലെ മിസ് ഇന്ത്യ- സുമന് റാവു (രാജസ്ഥാന്)
സാഹിത്യം- കേരളം
ജ്ഞാനപീഠം പുരസ്കാരം- മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക്
അക്കിത്തം അച്യുതന് നമ്പൂതിരി -ഒ.എന്‍.വി സാഹിത്യ പുരസ്കാരത്തിന് കവി അക്കിത്തം അച്യുതന് നമ്പൂതിരി അര്‍ഹനായി,
അനുജ അകത്തൂട്ട്-കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം അനുജ അകത്തൂട്ടിന്
ടി.ജെ.എസ് ജോര്‍ജ്- മാധ്യമപ്രാര്ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി കേസരി പുരസ്കാരം (2017)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
വി. മധുസൂദനന് നായര്‍- 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കി. അച്ഛന് പിറന്ന വീട് എന്ന കവിത്ക്ക്.
ശശി തരൂര്‍- ശശി തരൂരിന്റെ 'ആന്‍ എറ ഓഫ് ഡാര്‍ക്നസ്' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
അയ്മനം ജോണ്‍ - മികച്ച ചെറുകഥയ്ക്ക് അയ്മനം ജോണിന്റെ 'ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം' എന്ന കഥാ സമാഹാരത്തിന്
വി.ജെ ജെയിംസ്- 2017ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2019 ജനുവരി 23ന് പ്രഖ്യാപിച്ചു. വി.ജെ ജെയിംസിന്റെ 'നിരീശ്വരന്' എന്ന നോവലിന്
കവിതാ സമാഹാരത്തിന് വീരാന്‍കുട്ടിയുടെ 'മിണ്ടാപ്രാണി' എന്ന കാവ്യ സമാഹാരവും അര്‍ഹമായി.
'സ്വദേശാഭിമാനി' എന്ന നാടകത്തിലൂടെ എസ്.വി വേണുഗോപല്‍ നായരും പുരസ്കാരത്തിന് അര്‍ഹനായി.
വയലാര്‍ അവാര്‍ഡ്-വി.ജെ ജെയിംസിന്റെ 'നിരീശ്വരന്' എന്ന നോവലിന്.
ചലച്ചിത്രം- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍
മികച്ച ചിത്രം: കാന്തന് ദ ലവര് ഓഫ് കളര്‍ (സംവിധാനം സി.ഷെരിഫ്)
സംവിധായകന് : ശ്യാമപ്രസാദ് (ചിത്രം ഒരു ഞായറാഴ്ച)
നടന്മാര്: ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), സൗബിന് ഷാഹിര്‍ (സുഡാനി ഫ്രം നൈജീരിയ)
നടി: നിമിഷ ജയന് (ചോല, ഒരു കുപ്രസിദ്ധ പയ്യന്)
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍
66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മലയാളത്തിനും അഭിമാനാര്‍ഹമായ നേട്ടം. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം. അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ മലയാളത്തിന്. ജോജു ജോണും സാവിത്രിക്കും ജൂറി പരാമര്‍ശം.
മികച്ച ചിത്രം: എല്ലാരു (ഗുജറാത്തി), മികച്ച സംവിധാനം : ആദിത്യ ധര് (ഉറി), മികച്ച നടി : കീര്‍ത്തി സുരേഷ്, മികച്ച നടന് : ആയുഷ്മാന്‍ ഖുരാന (അന്ധാധുന്‍), വിക്കി കൗശല്‍ (ഉറി), മികച്ച നവാഗത സംവിധായകന് സുധാകര്‍ റെഡ്ഡി( നാല്മറാത്തി), പ്രത്യേക ജൂറി അവാര്‍ഡ്: കേദാര (ബംഗാളി), മികച്ച ജനപ്രിയ ചിത്രം: ബാധായ് ഹോ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പാട്മാന്, ആര് ബാല്‍കി.
ഗോവ രാജ്യാന്തര ചലച്ചിത്രമേള
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം: ബ്ലെയ്സ് ഹാരിസ് സംവിധാനം ചെയ്ത് ഫ്രഞ്ച് സ്വിസ് ചിത്രം 'പാര്‍ട്ടിക്കിള്‍സ്' സ്വന്തമാക്കി
മികച്ച സംവിധായകനുള്ള രജതമയൂരം': ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്)
മികച്ച നടന്: ഡ്യൂ ഷോര്ഷി (ഗറില്ല രാഷ്ട്രീയ തടവുകാരന് കാര്‍ലോസ് മാരിഗെല്ലയുടെ കഥ പറയുന്ന മാരിഗെല്ല)
മികച്ച നടി: ഉഷ ജാദവ് (മറാഠി ചിത്രം മായിഘട്ട്- ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥ)
ഓസ്കാര്‍ പുരസ്കാരങ്ങള്‍
ലോസ് ആഞ്ചലസിലെ ഡോല്‍ബി തീയേറ്ററില്‍ നടന്ന പുരസ്കാര ചടങ്ങില്‍ മികച്ച ചിത്രമായി 'ഗ്രീന്‍ ബുക്ക്' തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകനുള്ള പുരസ്കാരം അല്‍ഫോണ്‍സോ ക്വോറോണ്‍ (റോമ)നേടി. റമി മലേക്ക് (ബൊഹീമിയന്‍ റാപ്സഡി)മികച്ച നടനായും ഒലീവിയ കോള്മാന് (ദ ഫേററൈറ്റ്) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിദേശചിത്രം: റോമ, സഹനടന്‍: മെഹര്‍ഷല അലി (ഗ്രീന്‍ബുക്ക്), സഹനടി: റെജീന കിങ് (ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്), ഷോര്‍ട്ട് ഡോക്യൂമെന്ററി വിഭാഗത്തില്‍ 'പീരിയഡ്' പുരസ്കാരം നേടി. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ ആര്‍ത്തവകാല ശുചിത്വപ്രശ്നങ്ങള്‍ പ്രമേയമായ ഡോക്യൂമെന്ററിയാണിത്.
ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം
76ാമത് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഡ്രാമാ വിഭാഗത്തില്‍ 'ബൊഹീമിയന്‍ റാപ്സൊഡി'യും കോമഡി/ മ്യൂസിക്കല്‍ വിഭാഗത്തില്‍ 'ഗ്രീന്‍ ബുക്കും' നേടി. ബൊഹീമിയന്‍ റാപ്സൊഡിയിലെ അഭിനയത്തിലൂടെ റാമി മലേക്ക് മികച്ച നടനായും 'ദ വൈഫ്' എന്ന ചിത്രത്തിലൂടെ ഗ്ലെന്‍ ക്ലോസ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമി അവാര്‍ഡ്
അമേരിക്കന്‍ ഗായിക ഗ്രേസ് മസ്ഗ്രേവ്സിന്റെ 'ഗോള്‍ഡന്‍ അവര്‍' എന്ന ആല്‍ബം 61ാം ഗ്രാമി പുരസ്കാര വേദിയില്‍ ആല്‍ബം ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ബാഫ്ത പുരസ്കാരം
അല്‍ഫോന്‍സാ ക്വാറോണ്‍ സംവിധാനം ചെയ്ത റോമ എന്ന ചിത്രം ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സിന്റെ (ബാഫ്ത) മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. മിലകച്ച നടന്: റാമി മലേക്ക്. മികച്ച നടി: ഒലീവിയ കോള്മാന് (ദ ഫേവറിറ്റ്)
നൊബേല്‍ പുരസ്കാരങ്ങള്‍
ഭൗതിക ശാസ്ത്രം- നൊബേല്‍ ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോക് എന്നിവര്‍ പങ്കിട്ടു. ജ്യോയിശാസ്ത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഗവേഷണത്തിനും കണ്ടെത്തലുകള്‍ക്കുമാണ് പുരസ്കാരം
രസതന്ത്രം- അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി ഗുഡിനഫ്, എം. സ്റ്റാന്‍ലി വിറ്റിന്‍ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞന് അകിര യോഷിനോയ്ക്കുമാണ് പരുസ്കാരം. ലിഥിയം ബാറ്ററികളുടെ കണ്ടുപിടുത്തവും വികസിപ്പിക്കലിനുമാണ് പുരസ്കാരം.
വൈദ്യശാസ്ത്രം-യു.എസ് ഗവേഷകരായ വിലല്യം ജി കെയിലിന്, പീറ്റര്‍ ജെ റ്റാറ്റ്സ്ലിഫ്, ഗ്രഗ് എന്‍ സെമന്‍സ എന്നിവര്‍ക്കാണ് പുരസ്കാരം. കോശങ്ങളില്‍ ലഭ്യമായ ഓക്സിജന്‍ ലെവല്എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷകര്‍.
സാഹിത്യം-ഓസ്ട്രിയന്‍ നോവലിസ്റ്റ് പീറ്റര്‍ ഹാന്ഡ്കെക്കാണ് സാഹിത്യത്തിനുള്ള നൊബേല്‍. 2018ലെ പുരസ്കാരം പോളിഷ് എടുത്തുകാരിയും ആക്ടിവിസ്റ്റുമായ ഓള്‍ഗ ടൊകര്ഷുകിനെയ്ക്കാണ്.
സമാധാനത്തിനുള്ള നൊബേല്‍- എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അതിര്‍ത്തി രാജ്യമായ എറിത്രിയയുമായി രണ്ടു പതിറ്റാണ്ടായി തുടര്‍ന്നിരുന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ സ്വീകരിച്ച നിലപാടാണ് നാലാമത്തെ എത്യോപ്യന്‍ പ്രധാനമന്ത്രിയായ അബി അഹമ്മദ് അലിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സാമ്പത്തിക നൊബേല്‍-ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത് ബാനര്‍ജി, എസ്തര് ഡുഫ്ളോ, മിഖായേല്‍ ക്രെമര്‍ എന്നിവര്‍ക്കാണ് പുരസ്കാരം. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തെ കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണങ്ങള്ക്കാണിത്.
മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍
വിജയികള്‍: ജോഖ അല്‍ഹാര്‍ത്തി, മേരിലിന് ബൂത്ത്
കൃതി: സെലസ്റ്റിയന്‍ ബോഡീസ്. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയാണ് ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തി.
മറ്റ് പുരസ്കാരങ്ങള്‍
അന്താരാഷ്ട്ര ഡാന്‍ ഡേവിസ് പുരസ്കാരത്തിന് ഇന്ത്യന്‍ ചരിത്രകാരന് സഞ്ജയ് സുബ്രഹ്മണ്യം അര്‍ഹനായി.
മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്സിലെ വാ ലോണ്‍, ക്വോ സോ ഊ എന്നിവര്‍ക്ക് പുലിസ്റ്റര്‍ സമ്മാനവും ലഭിച്ചു.






