
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഇറങ്ങുന്ന മണിയറയിലെ അശോകന് എന്ന ചിത്രത്തിന്റെ പോസ്റ്റ്ര്‍ പുറത്ത്. നവാഗതനായ ശംസു സയ്ബ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്ഖാറാണ് ചിത്ത്രിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്. സസ്പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്ത്കാരനായ അശോകന്റെ പ്രണയവും കല്യാണവും ഒക്കെ പ്രമേയമാവുന്ന ചിത്രത്തില്‍ അനുപമ പരമ്വേരനാണ് നായികയായി എത്തുന്നത്. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വേ ഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരക്കഥ-വിനീത് കൃഷ്ണന്, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായര്‍. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈനും ജയന് ക്രയോണ്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.
ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്, വിജയരാഘവന്, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ റിലീസെന്ന് വ്യക്തമല്ല.






