
തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി നില്ക്കുമ്പോള് ലോക കേരളസഭയ്ക്ക് അഭിനന്ദനവുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിയുടെ കത്ത്. ആഗോള മലയാളി പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന രണ്ടാമത് ലോക കേരളാ സഭയെ അഭിനന്ദിച്ച് രാഹുല്‍ എത്തിയത്. ഇതിന് മുഖ്യമന്ത്രി നന്ദിയറിയിച്ച് മറുപടിയും നല്കി.
പരിപാടിയില്‍ നിന്നും പ്രതിപക്ഷം തന്നെ വിട്ടു നില്ക്കുന്ന സാഹചര്യത്തിലാണ് ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ എത്തിയത്. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കേണ്ട കേന്ദ്രമന്ത്രി വി മുരളീധരനും പരിപാടി ബഹിഷ്ക്കരിക്കാനാണ് സാധ്യത.
ലോക മലയാളിസഭ പ്രവാസികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണെന്നാണ് രാഹുല്‍ പറഞ്ഞത്. പ്രവാസി ലോകത്ത മലയാളികള്‍ ചെയ്യുന്ന സംഭാവന അതുല്യമാണ്. അങ്ങിനെയുള്ള പ്രവാസികളുടെ കൂട്ടായ്മ ഒരുക്കുന്ന സര്‍ക്കാര്‍ അഭിനന്ദനത്തിന് അര്‍ഹരാണെന്നുമാണ് രാഹുലിന്റെ കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി ട്വീറ്റും ചെയ്തു. ഇന്നലെ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനം കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിടുമ്പോള്‍ ധൂര്‍ത്ത് നടത്തുന്നു എന്നാരോപിച്ച് നേരത്തേ പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്ക്കരിച്ചിരുന്നു. യോഗം യുഡിഎഫ് നേതാക്കളും ബിജെപി നേതാവ് ഒ രാജഗോപാലും ബഹിഷ്ക്കരിച്ചിരുന്നു. ഇന്നലെ തുടങ്ങിയ സമ്മേളനം രമേശ് ചെന്നിത്തല, എംകെ മുനീര്‍, ശശി തരൂര്‍, പിജെ ജോസഫ് എന്നിവര്‍ യോഗത്തിലെ പ്രാസംഗികരായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ കത്ത് വന്നത്. സമ്മേളനത്തിലെ മുഖ്യാതിഥിയായ കേന്ദ്രമന്ത്രി വി മുരളീധരനും ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
വ്യാഴാഴ്ച രാവിലെ നിയമസഭാ മന്ദിരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ശങ്കരനാരായാണന്‍ തമ്പി ഹാളില്‍ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് രണ്ടാം ലോക കേരളാസഭ നടപടികള്‍ ആരംഭിക്കുന്നത്. അതേസമയം ഇന്നത്തെ പ്രതിനിധി സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരന് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം.
രണ്ടാമത് ലോക കേരളസഭയില്‍ 47 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ എന്നിവിടങ്ങളില്‍നിന്നായി 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന വ്യവസ്ഥപ്രകാരം 58 പേര് വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉള്‍പ്പെടുത്തി.






