
ബോളിവുഡ് താരം നേഹ ധൂപിയ സിനിമയിലെ വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ താന്‍ നേരിട്ട ലിംഗവിവേചനത്തെക്കുറിച്ചാണ് താരം ചൂണ്ടിക്കാട്ടിയത്. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നേഹ താന്‍ നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞത്.
'' കുറച്ച് വര്‍ഷം മുമ്പാണ്, അന്ന് ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്ന സമയം. അവര്‍ എപ്പോഴും നായകനായിരിക്കും ആദ്യം ഭക്ഷണം നല്‍കുന്നത്. ഞാന്‍ വിശക്കുന്നെന്ന് പറഞ്ഞാല്‍ പോലും നായകന് ഷൂട്ടിലാണെന്നും അത് കഴിഞ്ഞു വന്ന് പ്ലെയ്റ്റ് എടുക്കട്ടെയെന്നും പറയും. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഇപ്പോള്‍ അങ്ങനെയൊന്നുമല്ല, കാര്യങ്ങളെല്ലാം മാറി.'' - നേഹ പറയുന്നു.






