
മലയാളത്തിലെ ആക്ഷന് സൂപ്പര്സ്റ്റാര് ആണ് സുരേഷ് ഗോപി. നടനായും അവതാരകനായും സുരേഷ് ഗോപി തിളങ്ങി നില്ക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ രാധികയും പ്രേക്ഷകര്ക്ക് സുപരിചിതയാണ്. ഒരു അരങ്ങേറ്റ ചടങ്ങിന്റെ വേദിയില് രാധിക പാടുന്നതിന്റെ വിഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രധാന ചര്ച്ച.
രണ്ട് വരി പാടാമോ എന്ന അവതാരികയുടെ അഭ്യര്ത്ഥന പ്രകാരമാണ് രാധിക പാടിത്തുടങ്ങിയത്. ഒരു കീര്ത്തനത്തിന്റെ പദം ആണ് പാടിയിത്. രാധികയുടെ പാട്ട് സൈബര് ലോകം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. രാധികയുടെ ആലാപന മികവിനെ പ്രശംസിച്ച് കൊണ്ട് പലരും കമന്റുകള് രേഖപ്പെടുത്തി.







Comments