ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സഹോദരിയാണ് അര്‍പ്പിത ഖാന്. ഇപ്പോള്‍ സ്വന്തം സഹോദരന്റെ ജന്മദിനത്തില് അദ്ദേഹത്തിന് ഒരു വലിയ സമ്മാനം നല്‍കിയിരിക്കുകയാണ് അര്‍പ്പിത. സല്‍മാന്റെ ജന്മദിനത്തില്‍ത്തന്നെ സ്വന്തം കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു അര്‍പ്പിത. ബോളിവുഡ് താരമായ ആയുഷ് ശര്‍മ്മയ്ക്കും സല്‍മാന്റെ സഹോദരിയായ അര്‍പ്പിതയ്ക്കും പെണ്കുഞ്ഞു പിറന്നത് ഡിസംബര്‍ 27നാണ്. കുഞ്ഞിന്റെ ജനനം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും അങ്ങനെ തന്നെ വേണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നുമാണ് ഇവരുടെ കുടുംബം പറയുന്നത്.
'' ഡിസംബര്‍ അവസാനത്തെ ആഴ്ചയോ, ജനുവരി ആദ്യത്തെ ആഴ്ചയോ ആണ് ഡ്യൂ ഡേറ്റ് ആയി പറഞ്ഞിരുന്നത്. ഞങ്ങളിക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു. അപ്പോള്‍ ഉദ്വേഗത്തോടോ ഭായി (സല്മാന്ഖാന്) പറഞ്ഞത് എനിക്കുള്ള സമ്മാനം തരൂ എന്നാണ്. അതുകൊണ്ടു തന്നെ മകള്‍ അയത്തിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ത്തന്നെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അന്നു തന്നെ അവളുടെ ജനനം സംഭവിച്ചത് ശുഭസൂചകമായാണ് ഞങ്ങള്‍ കരുതുന്നത്. അതുമാത്രമല്ല ഒന്നിലധികം പിറന്നാള്‍ പാര്‍ട്ടികള്‍ നടത്തുന്നതില്‍ നിന്ന് അതു ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.
അര്‍പ്പിതയ്ക്ക് ലാവിഷ് ആയി പാര്‍ട്ടി നടത്തുന്ന ഒരു സ്വഭാവവുമുണ്ട്. അവളുടെ പിറന്നാള്‍ ആഘോഷത്തിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന ചിന്തയിലായിരുന്നു ഞാന്‍. അവളുടെ മാത്രമല്ല. എന്റെയും ഞങ്ങളുടെ ആദ്യത്തെ കുട്ടി അഹിലിന്റെയും പിറന്നാള്‍ ആഘോഷത്തെക്കുറിച്ചും ഞാനിടയ്ക്കിടയ്ക്ക് ചിന്തിക്കാറുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഫാം ഹൗസിലേക്ക് പോവുകയാണ്. ഒരു വശത്ത് ഭായിയുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറുവശത്ത് കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കും.'' - ആയുഷ് പറയുന്നു.

Comments