
ബെയ്ജിങ് : ചൈനയെ ഭീതിയിലാഴ്ത്തി അജ്ഞാത വൈറസ് രോഗം പടരുന്നു. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് വൂഹാന്‍ നഗരത്തിലും പരിസരത്തും പരക്കുന്നത്.
ഇതിനോടകം 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 11 പേരുടെ നില ഗുരുതരമെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 121 പേരാണ് നിലവില്‍ ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്.
എന്നാല്‍, മനുഷ്യരില്‍ നിന്നും മനൃഷ്യരിലേയ്ക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രോഗികളെ ചികിത്സിച്ചവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇതിനുള്ള ഉറപ്പായി ചൂണ്ടിക്കാട്ടുന്നത്. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ തുടരുകയാണെന്ന് വൂഹാന്‍ ഹെല്‍ത്ത് കമ്മിഷന് അറിയിച്ചു.
അതേസമയം, അജ്ഞാത ശെവറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍ രാജ്യങ്ങളും കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വൂഹാനില്‍ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.
ഇതിനിടെ, പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറസ് 'സാര്‍സ് ആണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഇല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതികരണം.






