
പഴയൊരു ഓടിട്ട കെട്ടിടത്തിന്റെ ചുമരില്‍ ഇടതുവശത്ത് പരസ്യം പതിക്കരുത് എന്ന ബോര്‍ഡ്. തൊട്ടടുത്ത് അര്ജുന് അശോകന്റെ ചിത്രം. ചുമരിനു മുമ്പിലായി ഒരു സൈക്കിളും. പുതിയൊരു ചിത്രത്തിന്റെ പോസ്റ്ററാണിതെന്ന് വലതുവശത്തെഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ ഊഹിച്ചെടുക്കം.
നടന് ടൊവിനോ തോമസ് ആണ് വ്യത്യസ്ത ഡിസൈനിലുള്ള ഈ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. അര്ജുന് അശോകന് നായകനാകുന്ന പുതിയ ചിത്രം മെമ്പര്‍ രമേശന് 9-ാം വാര്‍ഡിന്റെ പോസ്റ്ററാണിത്.
ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ബോബന്,മോളി എന്നിവരാണ് നിര്‍മാണം. കൈലാസ് മേനോന് ആണ് സംഗീതം.






