
ന്യുഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പരിക്കേറ്റുവെന്ന് അവകാശപ്പെട്ട എസ്.എഫ്.ഐ നേതാവ് നാട്ടിലെത്തിപ്പോള്‍ പരിക്കുകള്‍ കാണാനില്ലെന്ന് പരിഹാസം. ജെ.എന്‍.യുവിലെ എം.എ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ സൂരി കൃഷ്ണന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ പരിക്കേറ്റവര്‍ക്കെതിരെ പരിഹാസം തുടരുന്നത്.
ഞായറാഴ്ച മുഖംമൂടി ആക്രമണത്തില്‍ ഏഴ് പേര് ചേര്‍ന്ന് വളഞ്ഞ് ആക്രമിച്ചെന്നും തലയില്‍ പത്ത് തുന്നലുകളും രണ്ട് കയ്യിലും ചതവുണ്ടെന്നുമായിരുന്നു തിരുവനന്തപുരത്ത് തിരിച്ചെത്തിയ സൂരി കൃഷ്ണന്റെ പ്രതികരണം. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂരിയെ സ്വീകരിക്കാന്‍ എസ്.എഫ്.ഐ ജില്ലാ നേതൃത്വമെത്തിയിരുന്നു. എന്നാല്‍ ആ സമയം പരിക്കുകളുടെ ഒരു ലക്ഷണവും സൂരിയുടെ ദേഹത്തില്ല.
തലയില്‍ ബാന്‍ഡേജ് ഇട്ട നിലയില സൂരിയുടെ ചിത്രങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് വന്നപ്പോള്‍ തലയില്‍ ആ ബാന്‍ഡേജ് ഉണ്ടായിരുന്നില്ല. പരിക്കുപറ്റിയതായി അഭിനയിക്കുകയാണ് സഖാവ്, കൃപാസനം പത്രം പൊതിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ മുറിവ് ഉണങ്ങിയ അത്ഭുതം എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.
കലാപകാരികളെ ക്യാംപസിലേക്ക് നയിക്കുന്ന ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന് അധ്യക്ഷ ഐഷി ഘോഷിന്റെതാണെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു.






